10:50pm 12 November 2026
NEWS
പ്രവാസി സുരക്ഷയിൽ പുതിയ ചരിത്രം; ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുമായി 'നോർക്ക കെയർ പ്ലസ്'
29/03/2026  05:47 PM IST
nila
പ്രവാസി സുരക്ഷയിൽ പുതിയ ചരിത്രം; ഒരു കോടി രൂപ വരെ ഇൻഷുറൻസ് പരിരക്ഷയുമായി നോർക്ക കെയർ പ്ലസ്

തിരുവനന്തപുരം/ദോഹ : ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയായ 'നോർക്ക കെയർ' കൂടുതൽ കരുത്തോടെ രണ്ടാംഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി പ്രവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി 'നോർക്ക കെയർ പ്ലസ്' എന്ന പേരിലാണ് ഇപ്പോൾ വിപുലീകരിച്ചിരിക്കുന്നത്.
നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് നിർവഹിച്ചത്. നോർക്ക കെയർ കൂടുതൽ സ്ലാബുകൾ ഉൾപ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോർക്ക കെയർ പ്ലസ് പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
 5 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ഏഴ് വിവിധ ഇൻഷുറൻസ് സ്ലാബുകൾ (5, 10, 15, 20, 25, 50 ലക്ഷം, 1 കോടി) പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ 500-ലധികം ആശുപത്രികൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 18,000-ത്തോളം ആശുപത്രികളിൽ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭ്യമാകും.10 ലക്ഷത്തിന് മുകളിലുള്ള പോളിസികളിൽ പ്രവാസിയുടെ പങ്കാളിയെയും 80 വയസ്സുവരെയുള്ള മാതാപിതാക്കളെയും ഉൾപ്പെടുത്താൻ സാധിക്കും.പദ്ധതി ആരംഭിച്ച് നാല് മാസത്തിനുള്ളിൽ തന്നെ പതിനായിരത്തോളം പേർക്കായി 88 കോടി രൂപയുടെ ക്ലെയിം തുക നൽകാൻ സാധിച്ചത് പദ്ധതിയുടെ വിജയമായി നോർക്ക സി.ഇ.ഒ അജിത് കോളശ്ശേരി ചൂണ്ടിക്കാട്ടി.​18 മുതൽ 70 വയസ്സുവരെയുള്ള, സാധുവായ നോർക്ക പ്രവാസി ഐഡിയോ (NRK ID), സ്റ്റുഡന്റ് ഐഡിയോ ഉള്ള എല്ലാ മലയാളി പ്രവാസികൾക്കും ഈ സുരക്ഷാ വലയത്തിന്റെ ഭാഗമാകാം. നിലവിൽ നോർക്ക കെയറിൽ അംഗങ്ങളായവർക്കും ഉയർന്ന സ്ലാബുകളിലേക്ക് മാറാൻ സാധിക്കും.പ്രവാസികൾക്ക്2026 ഏപ്രിൽ 12 വരെ
www.norkaroots.kerala.gov.inസൈറ്റിലൂടെഅപേക്ഷിക്കാം. നോർക്ക കെയർ പ്ലസ്' (Norka Care Plus) ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.ഈ ഘട്ടത്തിൽ എന്റോൾ ചെയ്യുന്നവർക്ക് 2026 ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഒന്നാം ഘട്ടത്തിൽ 1.32 ലക്ഷം കുടുംബങ്ങൾ ചേർന്ന ഈ പദ്ധതി, പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ശൃംഖലയായി മാറിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img